കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

Webdunia
ബുധന്‍, 23 ജൂലൈ 2014 (09:16 IST)
കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് വിമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ആര്‍എം ലോധ. കേസുകള്‍ വൈകുന്നത് അടിസ്ഥാന സൌകര്യങ്ങളുടെ കുറവുമൂലമാണെന്നും അതിനു കോടതികളെ പഴിചാരുന്നത് ശരിയല്ലെന്നും അദ്ദേഹം സര്‍ക്കാരിനേ വിമര്‍ശിച്ചു.
 
ഒട്ടേറെ ഹൈക്കോടതികളില്‍ നിരവധി തസ്തികകള്‍ ഒഴിവായി കിടക്കുകയാണ്. ആദ്യം ഇവ നികത്തണം. ആവശ്യത്തിന് അടിസ്ഥാന സൌകര്യം ഒരുക്കുന്നുണ്ടോ എന്നു സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം എന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 
കേസുകള്‍ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണു കോടതിയുടെ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്‍ നിന്നു നടപടികള്‍ ആണു വേണ്ടതെന്നും എല്ലാം കാര്യക്ഷമമാക്കുമെന്ന വാക്കുകള്‍ അല്ലെന്നും കേസ് പരിഗണിക്കവേ ആര്‍എം ലോധ പറഞ്ഞു.