ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സുനന്ദപുഷ്കറിന്റെ കൊലയാളിയേപ്പറ്റി ഡല്‍ഹിപൊലീസിന് വ്യ്ക്തമായ സൂചകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. സുനന്ദ അവസാനമായി താമസിച്ച ഹൊട്ടലില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും സുനന്ദയുമായി അടുപ്പമുള്ളവരുടെ ഫോണ്‍ കോളുകളും ചോദ്യം ചെയ്യലുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളും എല്ലാം പരിശോധിച്ചാണ് അന്വേഷണ സംഘം നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
സുനന്ദ കൊല്ലപ്പെടുന്നതിന് മുമ്പ് പ്രതി നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ കൂടുതല്‍ സൂചനകള്‍ പുറത്തുവന്നിട്ടീല്ല. സുനന്ദയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരേയും സുനന്ദയുടെ മകന്‍ ശിവ് മേനോനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശശി തരൂരും സുനന്ദയും തമ്മിലുളള ബന്ധത്തെക്കുറിച്ച് ശിവ മേനോന്‍ അന്വേഷണ സംഘത്തോട് വിശദമായി സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ സുന്‍സ്ന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. തരൂരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാനുണ്ടെന്നും പോലീസ് പറയുന്നു. ഐപിഎല്‍ സംബന്ധിച്ചും തരൂരിനോട് ആരായും.