സണ്ണി ലിയോണിനെ അറിയാത്തവരായി ചുരുക്കം പേര്‍ മാത്രമെ ഉണ്ടാകു. ജീവിത്തില്‍ പല വേഷങ്ങളും കെട്ടിയ സണ്ണി സമ്പാദ്യം കൈകാര്യം ചെയ്യുന്നതില്‍ മിടുക്കിയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പണം നിക്ഷേപിക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ യുഎസിലെ മ്യൂച്വല്‍ ഫണ്ടിലും ഓഹരികളിലുമാണ് പണം നിക്ഷേപിക്കുന്നതെന്നാണ് ബോളിവുഡ് നടി ഇക്കണോമിക് ടൈംസിനോട് വ്യക്തമാക്കുന്നത്.
തനിക്ക് നിരവധി ബിസിനസുകളില്‍ പങ്കാളിത്തമുണ്ട്. എല്ലായിടത്തും വളരെ ശ്രദ്ധിച്ചാണ് പണം മുതല്‍ മുടക്കുന്നത്. മ്യൂച്വല്‍ ഫണ്ടിലായാലും ഓഹരി നിക്ഷേപത്തിലായാലും അങ്ങനെ തന്നെയാണ്. പതിനെട്ടാം വയസ് മുതല്‍ ബിസിനസില്‍ പണമിറക്കാന്‍ തുടങ്ങിയതാണെന്നും സണ്ണി പറയുന്നു.
എച്ച്ടിഎംഎല്‍ വെബ്‌സൈറ്റ് നിര്‍മാണം എന്നിവ സ്വയം പഠിച്ചു. അതിന് പണവും സമയവും ചിലവായി. അതായിരുന്നു ആദ്യത്തെ നിക്ഷേപം ഇതോടെ ഇന്‍ഡസ്ട്രിയെക്കുറിച്ച് പഠിക്കാനായി. 40 ശതമാനം നിക്ഷേപങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലാണ്. 30 ശതമാനം ഗോള്‍ഡിലും, 30 ശതമാനം വസ്തുവിലും നിക്ഷേപിക്കാറുണ്ടെന്നും ബോളിവുഡ് സുന്ദരി പറയുസ്ന്നു.
യുഎസിലെ ഇന്‍ഡിവ്യൂചല്‍ റിട്ടയര്‍മെന്റ് അക്കൗണ്ടിലും സുരക്ഷിതമായ മറ്റ് അക്കൗണ്ടുകളിലും പണം മുടക്കാറുണ്ട്. ലോസ് ആഞ്ജലസിലെ ഹോളിവുഡ് ഹോംസിലെ 5000 സ്‌ക്വയര്‍ ഫീറ്റുള്ള വീടുണ്ടെന്നും സണ്ണി പറയുന്നു. ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ വളരെ നല്ലതാണെങ്കിലും യുഎസിലെ പ്രൈവറ്റ് ഇന്‍ഷുറന്‍സിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സിലും പണം മുടക്കാറുണ്ടെന്നും സണ്ണി പറയുന്നു.
സ്വന്തം പേരിലുള്ള വാഹനങ്ങള്‍ക്കും വിലപിടിപ്പുള്ള പല വസ്‌തുക്കളും താന്‍ ഇന്‍ഷുര്‍ ചെയ്‌തിട്ടുണ്ടെന്നും സണ്ണി വ്യക്തമാക്കുന്നു.