മുൾട്ടാനിൽ നിന്നു വരികയായിരുന്ന സകരിയ എക്സ്പ്രസ് നിർത്തിയിട്ട ഫരീദ് എക്സ്പ്രസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റെയില്‍വേ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് അപകടത്തിന് കാരണം. ട്രാക്കില്‍ ട്രയിന്‍ നിര്‍ത്തിയിരിക്കുന്നത് ഓര്‍ക്കാതെ അബദ്ധത്തില്‍ സകരിയ എക്സ്പ്രസിന് പച്ചക്കൊടി കാണിക്കുകയായിരുന്നെന്ന് സിന്ധ് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ആയിരത്തോളം യാത്രക്കാര്‍ രണ്ട് ട്രയിനുകളിലുമായി ഉണ്ടായിരുന്നു. ബോഗികള്‍ പൊളിച്ചു മാറ്റിയാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് ഈ വഴിയുള്ള ട്രയിന്‍ ഗതാഗതം നിലച്ചിരിക്കുകയാണ്.