ബോളിവുഡ് സുന്ദരി ക്രിക്കറ്റ് കളിക്കുമോ ?; സണ്ണിയുടെ കളി കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്നു

Webdunia
ബുധന്‍, 24 ഫെബ്രുവരി 2016 (18:36 IST)
വെള്ളിത്തിരയില്‍ മാത്രമല്ല ക്രിക്കറ്റിലും ഒരു കൈനോക്കാന്‍ ഒരുങ്ങുകയാണ്‌ ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. ടെലിവിഷന്‍ താരങ്ങള്‍ അണിനിരക്കുന്ന ബോക്‌സ് ക്രിക്കറ്റ്‌ ലീഗിലെ ചെന്നൈ സ്വാഗേഴ്‌സിനെയാണ്‌ സണ്ണി സ്വന്തമാക്കിയത്. മൗനി റോയ്‌, റിത്വിക്‌ ധന്‍ജാനി, സംഗ്രാം സിംഗ് എന്നിവരാണ്  സ്വാഗേഴ്‌സിലെ സൂപ്പര്‍ താരങ്ങള്‍.

കായിക മത്സരങ്ങളെ ഇഷ്‌ടപ്പെടുന്ന തനിക്ക് ഫുട്‌ബോളാണ്‌ കൂടുതല്‍ ഇഷ്‌ടം. എന്നാല്‍, ക്രിക്കറ്റ്‌ കാണാന്‍ സമയം കണ്ടെത്താറുണ്ടെന്നും ക്രിക്കറ്റ് ഇഷ്‌ടമാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. കുട്ടിയായിരുന്നപ്പോള്‍ താന്‍ ഫുട്‌ബോള്‍, പിങ്‌ പോങ്‌, വോളിബോള്‍ , ബാസ്‌കറ്റ്‌ ബോള്‍ എന്നിങ്ങനെ എല്ലാത്തിലും പങ്കെടുക്കുമായിരുന്നെന്നും താരം പറയുന്നു.