സുഡാനില്‍ നിന്ന് ഇതുവരെ തിരിച്ചെത്തിച്ചത് 3195 ഇന്ത്യക്കാരെ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 മെയ് 2023 (09:23 IST)
സുഡാനില്‍ നിന്ന് ഇതുവരെ തിരിച്ചെത്തിച്ചത് 3195 ഇന്ത്യക്കാരെ. ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരി യിലൂടെയാണ് ഇത്രയും പേരെ നാട്ടിലെത്തിച്ചത്. ജിദ്ദ, സൗത്ത് സുഡാന്‍, ഈജിപ്ത്, ജിബൂട്ടി, ചാഡ് എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്.
 
കൂടാതെ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഒഴിപ്പിച്ചു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എട്ടു ദിവസം കൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ ചെയ്തത്. ഇന്ത്യന്‍ എംബസി സുഡാനില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article