സ്വവർഗാനുരാഗം ഹിന്ദുത്വത്തിനു യോജിച്ചതല്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി

Webdunia
ചൊവ്വ, 10 ജൂലൈ 2018 (14:27 IST)
ഡൽഹി: സ്വവർഗാനുരാഗം സാധാരണമല്ലെന്നും. അത് ഹിന്ദുത്വത്തിന് യോജിച്ചതല്ലെന്നും ബി ജെ പി എം പി സുബ്രഹ്മണ്യൻ സ്വാമി. സുവർഗാനുരാഗം ഒരു ജനിതകമായ പ്രശ്നനമാണെന്നും അത് ചികിത്സിച്ച് ഭേതമാക്കാൻ പ്രത്യേക മെഡിക്കൽ സംവിധാനം വേണമെന്നുമാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ അഭിപ്രായം.   
 
സുവർഗാനുരാഗത്തെ ഒരിക്കലും ഒരു സാധാരണ കാര്യമായി കാണാനാകില്ല. അത് ഒരിക്കലും ആഘോഷിക്കപ്പെടേണ്ടതുമല്ല. ഈ അവസ്ഥ ചികിത്സിച്ച് ഭേതമാക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംവിധാനങ്ങൾ കണ്ടത്തേണ്ടിയിരിക്കുന്നു എന്ന് സുബ്രഹ്മണ്യൻ സ്വാ‍മി പറഞ്ഞു. വാർത്ത ഏജൻസിയായ എ എൻ ഐക്ക്  നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 
 
സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കുന്ന ഭരണ ഘടനയിലെ 377ആം വകുപ്പിനെതിരെയുള്ള പരാതി സുപ്രീം കോടതിയുടെ പരിഗണനയിൽ നിൽക്കുമ്പോഴാണ് സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനു മുൻപും ഭിന്നലിംഗക്കാർക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. സ്വവർഗാനുരാഗം ജനിതകമായ പ്രശ്നമാണെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article