ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നൽകിയിരുന്നു; ഇടവേള ബാബുവിന്റെ മൊഴിയിൽ പണികിട്ടിയത് മോഹൻലാലിന്

Webdunia
ചൊവ്വ, 10 ജൂലൈ 2018 (14:24 IST)
ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നൽകിയില്ലെന്ന് കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ ആ വാദം തെറ്റാണെന്നാണ് ഇടവേള ബാബു നൽകിയ പഴയ മൊഴി സൂചിപ്പിക്കുന്നത്. ദിലീപിനെതിരെ നടി പരാതിപ്പെട്ടതായി സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബു പൊലീസിന് മൊഴി നൽകിയിരുന്നു.
 
നടിയുടെ പരാതി ശരിയായിരുന്നുവെന്ന് തോന്നിയിരുന്നെന്നും മൊഴിയിൽ പറയുന്നുണ്ട്. അതു ദിലീപുമായി സംസാരിച്ചു. എന്തിനാണ് ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നതെന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് ഷോയുടെ സമയത്ത് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് കാവ്യയും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ മിണ്ടാതായെന്നും മൊഴിയില്‍ പറയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
തന്റെ അവസരങ്ങൾ ദിലീപ് ഇടപെട്ട് ഒഴിവാക്കുന്നതായി നടി സംഘടനയ്‌ക്ക് രേഖാമൂലം പരാതി ഒന്നുംതന്നെ നൽകിയില്ലെന്നായിരുന്നു മോഹൻലാലിന്റെ പക്ഷം. എന്നാൽ, സംഘടനയില്‍ നിന്നും രാജിവെയ്ക്കുന്ന വേളയില്‍ ആക്രമിക്കപ്പെട്ട നടി ഉന്നയിച്ച പ്രധാന ആരോപണമായിരുന്നു തന്റെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഒഴിവാക്കുന്നതെന്ന്. ഈ വിഷയത്തില്‍ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ നടപടിയെടുക്കാന്‍ തയ്യാറായില്ല. പരാതിയെത്തുടാർന്ന് ഒരു നടപടിയും സംഘടന സ്വീകരിച്ചിട്ടില്ലെന്നും നടി ആരോപിച്ചിരുന്നു. വളരെ മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍, താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചതെന്ന് നടി രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article