റിമ പറഞ്ഞത് കള്ളം? അമ്മയിൽ നിന്നും രാജി വെച്ചത് ഭാവനയും രമ്യയും മാത്രമെന്ന് മോഹൻലാൽ!

ചൊവ്വ, 10 ജൂലൈ 2018 (11:20 IST)
നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കുകയാണെന്ന അറിയിപ്പിനെ തുടർന്നാണ് നടിമാരായ ഭാവന, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻ‌ദാസ് എന്നിവർ രാജി വെച്ചത്. ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇവർ ഇക്കാര്യം അറിയിച്ചത്.
 
എന്നാൽ, അമ്മയിൽ നിന്നും നാല് നടിമാർ രജി വെച്ചിട്ടില്ലെന്ന് പ്രസിഡന്റ് മോഹൻലാൽ പറയുന്നു. അമ്മയില്‍ നിന്നും നാല് പേര്‍ രാജി വെച്ചു എന്ന പറയുന്നത് സത്യമല്ല. കാരണം അതില്‍ രണ്ട് പേര്‍ മാത്രമേ രാജി കത്ത് നല്‍കിയിട്ടുള്ളു. ഭാവനും രമ്യ നമ്പീശന്റെയും രാജി കത്താണ് ലഭിച്ചിരിക്കുന്നതെന്ന് മോഹൻലാൽ പറയുന്നു.
 
ഇപ്പോള്‍ ദിലീപ് ഇല്ല എന്ന് പ്രസിഡന്‍റ് മോഹന്‍ലാല്‍. അറസ്റ്റിലായ സമയത്ത് ദിലീപിനെ പുറത്താക്കിയിരുന്നില്ലെങ്കില്‍ ‘അമ്മ’ രണ്ടായി പിളരുമായിരുന്നു എന്നും മോഹന്‍ലാല്‍. അമ്മയുടെ ഭാരവാഹിയാകാനായി പാര്‍വതി മത്സ്രിക്കാന്‍ തയ്യാറായെന്നും അവരെ പിന്തിരിപ്പിച്ചെന്നുമുള്ള ആരോപണങ്ങളില്‍ വാസ്തവമില്ലെന്നും മോഹന്‍ലാല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍