കായംകുളം കൊച്ചുണ്ണിയുടെ വീര കഥപറയാൻ ആദ്യ ട്രെയില‌ർ എത്തി

തിങ്കള്‍, 9 ജൂലൈ 2018 (19:38 IST)
നിവിൻ പോളിയെ നായകനാക്കി റോഷൻ ആഡ്രൂസ് സംവിധാനം ചെയ്ത കായംകുലം കൊച്ചുണ്ണിയുടെ ആദ്യ ടെയ്‌ലർ പുറത്തു വിട്ടു. മോഹൻലാലിന്റെ ഒഫീഷ്യൻ ഫെയ്‌ബുക്ക് പേജിലൂടെയാണ് ആദ്യ ട്രെയിലർ പുറത്തുവിട്ടത്. ചടുലമായി നീങ്ങുന്ന ട്രെയിലർ ദൃശ്യമികവുകൊണ്ടും കഥപാത്രങ്ങളുടെ  ഗെറ്റപ്പുകൊണ്ടും ശ്രദ്ദേയമാണ്. ചിത്രത്തിൽ ഇത്തിക്കര പക്കിയായി വേഷമിടുന്ന മോഹൻലാലിനേയും ട്രെയിലറിന്റെ അവസാനത്തിൽ കാണാം. 
 
ചിത്രത്തിൽ പ്രിയാ ആനന്ദാണ് നായിക, കന്നഡ നടി പ്രിയങ്ക തിമ്മേഷ് ബാബു ആന്റണി, സണ്ണി വെയിൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി സഞ്ജെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
 
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് ബോളിവുഡ് സിനിമകളുടെ ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ്  ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ശബ്ദ സംവിധാനം, നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത സൌണ്ട് ഡിസൈനർ സതീഷ് ആണ്. ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍