തന്നോട് മോഷമായി പെരുമാറിയത് എതിർത്തതിന് സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നതായും സീരിയലിൽ നിന്നും തന്നെ മാറ്റി നിർത്തിയതായും നടി നിഷാ സാരംഗ് വെളിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായ സാഹചര്യത്തിലാണ് ചാനൽ വിഷയത്തിൽ ഉടപെട്ടത്. വെളിപ്പെടുത്തൽ പുറത്തുവന്നതോടു കൂടി നിരവധി പേർ നിഷക്ക് പിന്തുയറിയിച്ചു. സീരിയൽ അഭിനയതാക്കളുടെ സംഘടനയായ ആത്മയും നടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.