വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ശരീര ഭാഗങ്ങളിൽ മാറ്റം വരുത്തുന്നത് അനുവദിക്കാനാകില്ല; ചേലാകർമ്മം വിലക്കണമെന്ന് സുപ്രീം കോടതി

തിങ്കള്‍, 9 ജൂലൈ 2018 (16:52 IST)
ഡൽഹി: ചേലാകർമ്മം വിലക്കണമെന്ന് സുപ്രിം കോടതി. മതപരമായ ആചാരങ്ങളുടെ പേരിൽ സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആർക്കും അധികാരമില്ലെന്ന് സിപ്രീം കോടതി പറഞ്ഞു. വിശ്വാസങ്ങളുടെ പേരിൽ സ്ത്രീയുടെ ശരീരഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് അനുവദിക്കാനകിലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 
 
ചേലകർമം അനുശാസിക്കുന്ന മതാചാരങ്ങൾ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ 25ആം അനുച്ഛേദ പ്രകാരം  ചേലാകർമ്മം അനുവദിക്ക;നമെന്നാവശ്യപ്പെട്ട് ബോറ സമുദായത്തിലെ സ്ത്രീകൾ നൽകിയ ഹർജിയിലാ‍ണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ഈ മാസം 16ന്  കേസിൽ വീണ്ടും വാദം കേൾക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍