കോടതി നടപടികൾ തത്സമയ സം‌പ്രേക്ഷണം ആകാമെന്ന് സുപ്രീം കോടതി

തിങ്കള്‍, 9 ജൂലൈ 2018 (14:49 IST)
ഡൽഹി: കോടതി നടപടികൽ തത്സമയം സം‌പ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി. കോടതി നടപടികൾ ലൈവായി സം‌പ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ദിര ജെയ്സിങ് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിലപട്.
 
ചീഫ് ജെസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കോടതി നടപടികൾ തത്സമയം സം‌പ്രേക്ഷണം ചെയ്യുന്നത് സുപ്രീം കോടതി നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാർ  ആവശ്യപ്പെട്ടിരുന്നു. തത്സമയ സം‌പ്രേക്ഷണത്തിനായുള്ള നിർദേശങ്ങൾ നൽകാൻ കോടതി അറ്റോർണി ജനറൽ കെ കെ വേണു ഗോപാലിനു ആവശ്യപ്പെട്ടു. കേസ് ഈമാസം 23ന് വീണ്ടും പരിഗണിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍