മോഹൻലാലിനെ തള്ളി പത്മപ്രിയ; പാർവതി മത്സരിക്കാൻ സന്നദ്ധത അറിയിച്ചത് സെക്രട്ടറിയോട്

തിങ്കള്‍, 9 ജൂലൈ 2018 (20:09 IST)
അമ്മയേയും മോഹൻലാലിനേയും പ്രതിരോധത്തിലാക്കി പത്മപ്രിയയുടെ വെളിപ്പെടുത്തൽ. കമ്മറ്റിയിലേക്ക് മത്സരിക്കാൻ പാർവതി സെക്രട്ടറിയോടാ‍ണ് സന്നദ്ധത അറിയിച്ചത്. എന്നാൽ മത്സരിക്കുന്നതിൽ നിന്നും സെക്രട്ടറി പിന്തിരിപ്പിക്കുകയായിരുന്നു എന്ന് പത്മപ്രിയ വ്യക്തമാക്കി. 
 
വിമൺ ഇൻ സിനിമ കളക്ടീവിൽ നിന്നും ആരും മത്സരിക്കാൻ മുന്നോട്ടുവന്നിരുന്നില്ല എന്ന മോഹൻലാലിന്റെ പ്രതികരണത്തിനു പിന്നാലെയാണ് താരത്തെ പ്രതിരോധത്തിലാക്കി പത്മപ്രിയ  രംഗത്ത് വന്നത്. 
 
അമ്മയിൽ നിന്നും രാജിവച്ചവർ നൽകിയ നൽകിയ രാജിക്കത്ത് താൻ കണ്ടതാണ് ഇത് ലഭിച്ചിട്ടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലകുന്നില്ല. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ജനറൽ ബോഡിയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്നും പത്മപ്രിയ പറഞ്ഞു.
 
അമ്മയിൽ ജനാധിപത്യം ഇല്ല തീരുമാനങ്ങൾ എല്ലാം മുൻ‌കൂട്ടി എടുത്തതിന് ശേഷമാണ് ജനറൽ ബോഡി ചേരുന്നത്. അമ്മയുടെ ഷോയിൽ വിമൺ ഇൻ സിനിമ കളക്ടിവിലെ അംഗങ്ങളെ അപമാനിക്കുന്ന സ്കിറ്റ് തമാശയായി കാണാനാകില്ലെന്നും പത്മപ്രിയ കൂട്ടിച്ചേർത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍