15 ടൂറിസ്റ്റുകളുള്‍പ്പെടെ 19 പേര്‍ക്ക് ശ്രീനഗറില്‍ തെരുവുനായകളുടെ കടിയേറ്റ് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ഏപ്രില്‍ 2022 (18:59 IST)
15 ടൂറിസ്റ്റുകളുള്‍പ്പെടെ 19 പേര്‍ക്ക് ശ്രീനഗറില്‍ തെരുവുനായകളുടെ കടിയേറ്റ് പരിക്ക്. ശ്രീനഗര്‍ സിറ്റിയിലെ ദല്‍ഗേറ്റ് ഏര്യയിലാണ് സംഭവം. ഒരു കൂട്ടം നായകള്‍ ഒരുമിച്ചെത്തി ആളുകളെ ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കടിയേറ്റ നാലുപേര്‍ പ്രദേശവാസികളാണ്. കടിയേറ്റ പത്തുപേര്‍ എസ്എംഎച്ച്എസ് ആശുപത്രിയില്‍ ചികിത്സ തേടിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article