ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം ഇടിമിന്നലില്‍ തകര്‍ന്നു; നിര്‍മാണത്തിലെ അഴിമതിയെന്നും ആരോപണം

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ഏപ്രില്‍ 2022 (18:28 IST)
ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം ഇടിമിന്നലില്‍ തകര്‍ന്നു. ബഗല്‍പൂര്‍ ജില്ലയിലെ സുല്‍ത്താന്‍ഗഞ്ചിലെ പാലമാണ് തകര്‍ന്നത്. കഴിഞ്ഞദിവസം രാത്രിയിലെ ഇടിമിന്നലിലാണ് പാലം തകര്‍ന്നത്. സംഭവത്തില്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പാലതകര്‍ന്നതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. നിര്‍മാണത്തില്‍ ഉപയോഗിച്ച വസ്തുക്കളുടെ നിലവാരമില്ലായ്മയാണ് പാലം തകരാന്‍ കാരണമായതെന്നാണ് പറയുന്നത്. സംഭവം ബീഹാര്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നും ഇതിലൊരു അന്വേഷണം ഉണ്ടാകുമെന്നും സുല്‍ത്താന്‍ഗഞ്ചിലെ എംഎല്‍എ ലളിത് നാരായണ്‍ മണ്ഡല്‍ പറഞ്ഞു. 
 
നിലവാരം കുറഞ്ഞ രീതിയിലാണ് നിര്‍മാണം നടത്തിയിരിക്കുന്നതെന്ന് കാണാന്‍ സാധിക്കുന്നെന്നും എംഎല്‍എ പറഞ്ഞു. ഖഗരിയ, ബഗല്‍പൂര്‍ എന്നീ ജില്ലകളെ ബന്ധിപ്പിക്കാനാണ് പാലം പണിതത്. നിധീഷ് കുമാര്‍ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികൂടിയാണിത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article