ശ്രീദേവി കുളിമുറിയില്‍ കുഴഞ്ഞു വീണു, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി അ​റ​ബ് മാ​ധ്യമം

Webdunia
ഞായര്‍, 25 ഫെബ്രുവരി 2018 (15:47 IST)
ശ്രീദേവിയുടെ മരണകാരണം ഹൃദയസ്തംഭനമല്ലെന്ന് റിപ്പോര്‍ട്ട്. കുടുംബത്തോടപ്പം താമസിച്ചിരുന്ന  ദുബായിലെ എ​മി​റേ​റ്റ്സ് ട​വ​ർ ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണാണ് താരം മരിച്ചതെന്നാണ് അ​റ​ബ് മാ​ധ്യ​മ​മാ​യ ഖ​ലീ​ജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കു​ഴ​ഞ്ഞു​വീ​ണ​ ശ്രീ​ദേ​വി​യെ ആ​ശു​പ​ത്രി​യി​ലേക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും യാത്രയ്‌ക്കിടെ മ​ര​ണം സം​ഭ​വി​ച്ചു. മ​രി​ച്ച നി​ല​യി​ലാ​ണ് ശ്രീ​ദേ​വി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് മൃ​ത​ദേ​ഹം നേ​രെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​യ്ക്കു പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നുവെന്നു. ശ്രീ​ദേ​വി​യെ പ്രശസ്‌തമായ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊണ്ടു പോയത്.

അതേസമയം, ശ്രീദേവിയുടെ മരണം സംബന്ധിച്ച് ബര്‍ ദുബായ് പൊലീസ് കേസ് രജിസ്റ്റ് ചെയ്‌തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകു.

ഹൃദയസ്തംഭനം വന്നാണ് ശ്രീദേവി മരിച്ചത് എന്നാണ് കുടുംബാംഗങ്ങള്‍ ആദ്യം അറിയിച്ചത്. ഇന്ന് വൈകിട്ടോടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്നാണ് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് അ​ധി​കൃ​ത​ർ പറയുന്നത്.

1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ച ശ്രീദേവി ബാലതാരമായിട്ടാണ് സിനിമയില്‍ എത്തിയത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പട്ടത്.

2013ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ശ്രീ​ദേ​വി​യെ ആ​ദ​രി​ച്ചി​രു​ന്നു. ര​ണ്ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും ആ​റ് ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡു​ക​ളും കി​ട്ടി​യി​ട്ടു​ണ്ട്. ആ​ലിം​ഗ​നം, തു​ലാ​വ​ർ​ഷം, സ​ത്യ​വാ​ൻ സാ​വി​ത്രി, നാ​ല് മ​ണി പൂ​ക്ക​ൾ, ദേ​വ​രാ​ഗം കു​മാ​ര സം​ഭ​വം ഉ​ള്‍​പ്പെ​ടെ 26 മ​ല​യാ​ള സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article