ലോക്‍ഡൌണ്‍ തെറ്റിച്ചാല്‍ അറസ്‌റ്റ് ചെയ്യും, ജയില്‍ ഇല്ലെങ്കില്‍ ജയില്‍ ഉണ്ടാക്കും !

ഗേളി ഇമ്മാനുവല്‍
ചൊവ്വ, 7 ഏപ്രില്‍ 2020 (17:05 IST)
ലോക്‍ഡൌണ്‍ തെറ്റിച്ച് പൊലീസിന് പണിയുണ്ടാക്കുന്നവരുടെ എണ്ണം ദിനം‌പ്രതി കൂടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. നിയമം ലംഘിക്കുന്നവരെ പിടികൂടി ജയിലില്‍ അടയ്‌ക്കാന്‍ തുടങ്ങിയാല്‍ ജയിലുകളില്‍ ഇതിനുമാത്രം സ്ഥലം എവിടെക്കിടക്കുന്നു എന്ന ആശങ്കയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക്.
 
എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാരിന് അത്തരം ആശങ്കയൊന്നുമില്ല. ജയിലില്‍ സ്ഥലമില്ലെങ്കില്‍ പുതിയ ജയില്‍ ഉണ്ടാക്കുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പറയുന്നത്. നിയമം തെറ്റിക്കുന്നവരെ വെറുതെ വിടുന്ന പരിപാടിയേയില്ല.
 
ലോക്‍ഡൌണ്‍ തെറ്റിക്കുന്നവരെ പാര്‍പ്പിക്കാനായി ശ്രീ വൈഷ്‌ണവ് വിദ്യാപീഠ് സര്‍വകലാശാല താല്‍ക്കാലിക ജയിലാക്കിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. അവിടെ നിന്നുള്ള ചിത്രങ്ങളാണ് ഈ കാണുന്നവ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article