ആത്മീയനേതാവ് ശ്രീ ശ്രീ രവി ശങ്കറിന് വധഭീഷണി. തീവ്രവാദ സംഘടനയായ തെഹ്‌രീക് ഇ താലിബാനില്‍ നിന്നാണ് വധഭീഷണി ലഭിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെയും മറ്റ് താലിബാന്‍ ഗ്രൂപ്പുകളുടെയും പേരില്‍ നേരത്തെയും രവിശങ്കറിന് വധഭീഷണി ലഭിച്ചിരുന്നു.
അധികൃതര്‍ ഭീഷണി സന്ദേശത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു വരികയാണ്. വധഭീഷണിയുടെ അടിസ്ഥാനത്തില്‍ ശ്രീ ശ്രീ രവിശങ്കറിന് സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിംഗിന്റെ മലയാളം ചാപ്റ്ററിനും ഭീഷണിസന്ദേശം ലഭിച്ചിരുന്നു. തീവ്രവാദ സംഘടനകളുടെ ഭീഷണിയുടെ അടിസ്ഥാനത്തില്‍ അന്താരാഷ്‌ട്ര യോഗദിനത്തോട് അനുബന്ധിച്ച് ആര്‍ട് ഓഫ് ലിവിംഗ് പാകിസ്ഥാനില്‍ നടത്താനിരുന്ന പരിപാടി റദ്ദു ചെയ്തിരുന്നു.