ബലാല്‍സംഗം ചെറുത്ത പതിനഞ്ചുകാരിയുടെ ചെവിയറുത്തു. ശ്രീനഗറിലെ നൗവ്ഗാം ഗ്രാമത്തിലാണ് അഞ്ചു പേരടങ്ങുന്ന സംഘം പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്.
സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയി മടങ്ങിവന്ന പെണ്‍കുട്ടി ബസിറങ്ങി വഴിയില്‍ മാതാപിതാക്കളെ കാത്തു നില്‍ക്കുന്നതിനിടെ അഞ്ചു പേര് ആക്രമിക്കുകയായിരുന്നു. ഇവരുടെ അക്രമത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ജീവനക്കാര്‍ ആരും ഇല്ലാതെ തനിച്ച് കുട്ടിയെ പറഞ്ഞയച്ച സ്കൂളധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മാര്‍ച്ച് നടത്തി.