വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കളിയാക്കിയതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മുപ്പത്തിമൂന്നുകാരനായ ഉമേഷ് വര്‍മ്മ എന്നയാളാണ് കുത്തേറ്റ് മരിച്ചത്.
സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ സോണിയാഗാന്ധിയെ കളിയാക്കുന്ന ചിത്രം വന്നതിനെ തുടര്‍ന്ന് ഇരു വിഭാഗം തമ്മിലുണ്ടായ സംഘട്ടനത്തിലാണ് ഒരാള്‍ മരിച്ചത്.
സോണിയ പാത്രങ്ങള്‍ കഴുകുന്ന ചിത്രവും കോണ്‍ഗ്രസിനെ മോദി ഈ പരുവത്തിലാക്കി എന്ന അടിക്കുറിപ്പും നല്‍കിയിരുന്നതാണ് പ്രകോപനം സൃഷ്ടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു