പെന്‍ഷന്‍ പണത്തിനായി മകന്‍ അച്‌ഛനെ അടിച്ചുകൊന്നു

Webdunia
ബുധന്‍, 15 ഒക്‌ടോബര്‍ 2014 (11:12 IST)
പെന്‍ഷന്‍ പണത്തിനായി മകന്‍ അച്‌ഛനെ അടിച്ചുകൊന്നു. മുംബൈയിലെ വീരാറില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ സംഭവം‌. വിരാറിലെ മന്‍വേല്‍പദയിലുളള ഏക്‌വിര അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്ന കാശിനാഥ്‌ (70) എന്ന മുന്‍ സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരനാണ്‌ കൊല്ലപ്പെട്ടത്‌. 
 
കാശിനാഥിനൊപ്പമാണ് മകന്‍ ദിനേശ്‌ കസാരെ (38) താമസിച്ചിരുന്നത്‌. തൊഴില്‍രഹിതനായ ഇയാള്‍ മദ്യത്തിന്‌ അടിമയായിരുന്നു. ദിനേശ്‌ മിക്കപ്പോഴും അച്‌ഛന്റെ കൈയില്‍ നിന്ന്‌ പണം ആവശ്യപ്പെട്ട്‌ ബഹളമുണ്ടാക്കാറുണ്ടായിരുന്നു. ഞായറാഴ്‌ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ പണം ആവശ്യപ്പെട്ടുവെങ്കിലും കാശിനാഥ്‌ നല്‍കിയില്ല. 
 
തുടര്‍ന്ന് ക്ഷുഭിതനായ ദിനേശ്‌ വാക്കിംഗ്‌ സ്‌റ്റിക്ക്‌ ഉപയോഗിച്ച്‌ പിതാവിനെ ക്രുരമായി മര്‍ദിച്ച്‌ കൊല്ലുകയായിരുന്നു. കൃത്യം നിര്‍വഹിച്ച ശേഷം ഇയാള്‍ താമസസ്‌ഥലത്തു നിന്ന്‌ രക്ഷപെട്ടു. ദിനേശിന്റെ സഹോദരി വീട്ടിലെത്തിയപ്പോഴാണ്‌ പിതാവ്‌ കൊലചെയ്യപ്പെട്ട വിവരം അറിയുന്നത്‌. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article