സെക്സില്‍ ഏര്‍പ്പെടാതിരിക്കു, മാസം തോറും പണം തരാം!

വ്യാഴം, 9 ഒക്‌ടോബര്‍ 2014 (13:06 IST)
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നാല്‍ മാസം തോറും പ്രതിഫലം നല്‍കിയാല്‍ ഏങ്ങനെയിരിക്കും. കേട്ടിട്ട് അമ്പരപ്പ് തോന്നുന്നില്ല അല്ലെ. എന്നാല്‍ ഒട്ടും അമ്പരപ്പ് തോന്നാത്ത ഒരു രാജ്യമുണ്ട്. അങ്ങ് ആഫ്രിക്കയിലാണ് ഈ രാജ്യം. പേര് സ്വാസിലാന്റ. അവിടുത്തെ രാജാവ് എംസ്വാതി രണ്ടാമന്റെ പുതിയതീരുമാനമാണ് സെക്സില്‍ നിന്ന് വിട്ടു നില്‍ക്കുന്ന കൌമാരക്കാരികള്‍ക്ക് മാസംതോറും പാരിതോഷികം നല്‍കുക എന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ എച്ച്‌ഐവി വ്യാപിക്കുന്ന രാജ്യമാണ് സ്വാസിലാന്റ. ഇതിനേ പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് രാജാവിന്റെ പുതിയ തീരുമാനം. സാമ്മ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന രാജ്യത്തേ ജനങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളും ദിവസവും തുച്ഛം വരുമാനം മാത്രം നേടുന്നവരാണ്.

അതിനാല്‍ നിത്യവൃത്തിക്കായി പല സ്ത്രീകളും പണത്തിനുവേണ്ടി ലൈഗികവൃത്തിയില്‍ ഏര്‍പ്പെടാറുണ്ട്. ഈ അവസ്ഥയാണ് രാജ്യത്ത് എയിഡ്സ് വ്യാപിക്കുന്നതിനു പ്രമുഖ കാരണം. കന്യകമാര്‍ക്ക് പ്രതിഫലം നല്‍കുന്ന ഈ പദ്ധതിക്ക് ലോക ബാങ്കിന്റെ സഹായവുമുണ്ടെന്ന് പറയപ്പെടുന്നു. അതേ സമയം പെണ്‍കുട്ടികള്‍ സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുന്നത് എങ്ങനെ നിരീക്ഷിക്കും എന്നതു സംബന്ധിച്ച് കൂടുതുല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പണം പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ പുതിയന്തീരുമാനവും നടപ്പിലാകാതിരിക്കാനാണ് സാധ്യത. പക്ഷേ വിമര്‍ശകരുടെ ആരോപണം മറ്റൊന്നാണ്. ഇപ്പോള്‍ തന്നെ 15 ഭാര്യമാരുള്ള രാജാവിന് ഇനി കെട്ടാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് എച്ച് ഐ വി ബാധയില്ലെന്ന് ഉറപ്പു വരുത്താനാണിതെന്ന് അവര്‍ പറയുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക