നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വിശന്നു വലഞ്ഞ പെരുമ്പാമ്പിന്റെ വായിലകപ്പെട്ട ആടിന് ജീവന്‍ തിരിച്ചുകിട്ടി. ഉത്തര്‍പ്രദേശിലെ ബഹ്‌റായി ജില്ലയില്‍ കതാര്‍നിയഗാട്ട് വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്.
ആടിനെ ചുറ്റിവരിഞ്ഞ് ഭക്ഷണമാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പെരുമ്പാമ്പിനെ നാട്ടുകാര്‍ കണ്ടത്. ആട് വേദനകൊണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ പെരുമ്പാമ്പിനെ വടിയും മറ്റുമായി അടിക്കാന്‍ തുടങ്ങിയതോടെ ആടിന്റെ കടി വിട്ട പാമ്പ് കാട്ടിലേക്ക് പാഞ്ഞുപോകുകയായിരുന്നു.