കടിച്ച പാമ്പിനെ തിരിച്ചുകടിച്ച എഴുപതുകാരന് ദാരുണാന്ത്യം. കടിച്ച പാമ്പിനെ ദേഷ്യത്തിന് വായിലെടുത്തിട്ട് ഇയാൾ ചവച്ചരച്ചു. ഇതോടെ പാമ്പും ചത്തു.
ഗുജറാത്തിലെ മഹിസാഗർ ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് കർഷകനായ എഴുപതുകാരനെ പാമ്പ് കടിച്ചത്. പർവത് ഗാലാ ബാരിയ എന്ന കർഷകനാണ് മരിച്ചത്. പാമ്പ് കടിച്ച ദേഷ്യത്തിന് ഇയാൾ പാമ്പിനെ വായിലെടുത്തിട്ടു ചവച്ചരച്ചു.
സംഭവത്തെ തുടർന്ന് ഇയാൾ ബോധരഹിതനായി വീണു. തുടർന്ന് മൂന്ന് ആശുപത്രികളിലായി മാറി മാറി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചത്ത പാമ്പിന്റെ അവശിഷ്ടങ്ങളും ആശുപത്രിയിലെത്തിച്ചിരുന്നു.