നാലരമാസത്തിന് ശേഷം കാശ്മീരിൽ എസ് എം എസ് സേവനം പുനരാരംഭിച്ചു

അഭിറാം മനോഹർ
ബുധന്‍, 1 ജനുവരി 2020 (11:10 IST)
നാലരമാസത്തെ ഇടവേളക്ക് ശേഷം ജമ്മുകാശ്മീരിൽ എസ് എം എസ് സേവനങ്ങൾ പുനരാരംഭിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് മൊബൈൽ ഫോണുകളിൽ നിന്ന് എസ് എം എസ് സേവനങ്ങൾ പുനരാരംഭിച്ചത്.
 
ഇതോടൊപ്പം സർക്കാർ ആശുപത്രികളിൽ ബ്രോഡ്ബാൻഡ് ഇന്റർസേവനങ്ങളും ലഭ്യമായി തുടങ്ങി. ഓഗസ്റ്റ് അഞ്ചിന് ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ തുടർന്നാണ് കാശ്മീരിലുടനീളം ഇന്റർനെറ്റ്,മൊബൈൽ ഫോൺ,ലാൻഡ് ലൈൻ സേവനങ്ങൾ നിലച്ചത്. ഈ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു.
 
നിലവിൽ ഇന്റർനെറ്റ് ഒഴികെ മറ്റു സേവനങ്ങൾ ഒരാഴ്ച്ചക്കിടെ പുനസ്ഥാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലാൻഡ് ലൈൻ- പോസ്റ്റ് പൈഡ് സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിച്ച് വരികയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article