24 മണിക്കൂറിനിടെ 69,921 പേർക്ക് രോഗം, 819 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 37 ലക്ഷത്തിലേയ്ക്ക്

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (09:58 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത് 69,921 പേർക്ക്.  ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37 ലക്ഷത്തൊട് അടുക്കുകയാണ്. 36,91,167 പേർക്കാണ് രാജ്യത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 819 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 65,288 ആയി. 
 
7,85,996 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 28,39,883 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുതി നേടി. 24 മണിക്കൂറിനിടെ 10,16,920 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്ത് ഇതുവരെ 4,33,24,834 സാംപിളുകൾ ടെസ്റ്റ് ചെയ്തതായി ഐസിഎംആർ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article