ബ്രിട്ടന് പിന്നാലെ അമേരിക്കയും കൈവിട്ടു: ഷെയ്ഖ് ഹസീന ഡല്‍ഹിയിലെ രഹസ്യ കേന്ദ്രത്തില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 7 ഓഗസ്റ്റ് 2024 (17:15 IST)
ബ്രിട്ടന് പിന്നാലെ അമേരിക്കയും കൈവിട്ടുതിനു പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡല്‍ഹിയിലെ രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണ്. കഴിഞ്ഞദിവസമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ബ്രിട്ടന്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. അമേരിക്കയും കൈവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയതായി ബംഗ്ലാദേശിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
 
നേരത്തെ അമേരിക്കയും ഹസീനയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ സമീപകാലത്ത് തന്നെ പുറത്താക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായി ഹസീന തുറന്നടിച്ചിരുന്നു. അതേസമയം ഇന്ത്യയില്‍ സ്ഥിരമായി അഭയം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article