24 പേരെ തീവെച്ചു കൊന്നു, ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപകമായ അക്രമം, കലുഷിതമായി ബംഗ്ലദേശ്

അഭിറാം മനോഹർ

ബുധന്‍, 7 ഓഗസ്റ്റ് 2024 (12:48 IST)
ബംഗ്ലദേശില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് ശേഷവും അലാപം ശമനമില്ലാതെ തുടരുന്നു. ഒരു ഇന്തോനീഷ്യന്‍ പൗരനുള്‍പ്പടെ 24 പേരെ കലാപകാരികള്‍ ജീവനോടെ തീവെച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഷെഹീന്‍ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകര്‍ തീയിട്ടത്.
 
ഇതിനിടെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അക്രമണസാധ്യതയുള്ള മേഖലകളില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കുകയാണെന്ന് ബംഗ്ലദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗ്ലദേശില്‍ 8 ശതമാനത്തോളം ഹിന്ദുക്കളാണ്. കലാപം തുടരുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമണം തുടരുന്നത് ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍