ജയ ആശുപത്രിയിലായിരുന്നപ്പോൾ ഭരണ നിർവഹണത്തിൽ നിർണായക പങ്ക് വഹിച്ചു. ജയയുടെ വിശ്വസ്തയായതുകൊണ്ടു തന്നെയാണു ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച ശേഷവും ഉപദേഷ്ടാവായി നിയമിച്ചത്. ഒരുകാലഘട്ടത്തിൽ ജയലളിതയ്ക്ക് പകരക്കാരിയായി ഷീല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നും ആളുകൾ പ്രവചിച്ചിരുന്നു. പാർട്ടിയിൽ ശശികല നടേശൻ മുഖ്യ ആളായി മാറുന്നതിനാലാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.