വിദ്യാര്‍ഥിനിക്ക്‌ അശ്ലീല സന്ദേശം: പ്രഫസര്‍ അറസ്റ്റില്‍

Webdunia
ശനി, 10 മെയ് 2014 (17:01 IST)
വിദേശ ഗവേഷണ വിദ്യാര്‍ഥിനിക്ക്‌ അശ്ലീല മൊബെയില്‍ സന്ദേശമയച്ച അസിസ്റ്റന്റ്‌ പ്രഫസര്‍ അറസ്റ്റില്‍. അലിഗഡ്‌ മുസ്ലിം സര്‍വകലാശാല അസിസ്റ്റന്റ്‌ പ്രഫസറാണ്‌ അറസ്റ്റിലായത്‌.

ഇദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനിയാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌.ശാരീരിക ബന്ധത്തിന്‌ താല്‍പര്യമുണ്ടെന്ന്‌ അറിയിച്ച്‌ പ്രഫസര്‍ വിദ്യാര്‍ഥിനിക്ക്‌ സന്ദേശമയക്കുകയായിരുന്നു.