യാത്രയ്‌ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തു; ‘ഒല’ ഡ്രൈവര്‍ അറസ്‌റ്റില്‍

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (17:54 IST)
യാത്രക്കാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ ഒല ടാക്‍സി ഡ്രൈവര്‍ അറസ്‌റ്റില്‍. യുവതിയുടെ പരാതിയില്‍ വി അരുണ്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെയാണ് യുവതിക്ക് നേര്‍ക്ക് അതിക്രമമമുണ്ടായത്. ബെംഗളൂരുവിൽ നിന്നു മുംബൈയ്ക്കുള്ള വിമാന യാത്രയ്‌ക്കാണ് ഇരുപത്തിയാറുകാരിയായ യുവതി ഒല കാര്‍ ബുക്ക് ചെയ്‌തത്.

യാത്രയ്‌ക്കിടെ ആളൊഴിഞ്ഞ റോഡിലൂടെ കാര്‍ പോയപ്പോള്‍ യുവതി ചോദ്യം ചെയ്‌തു. വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴി ഇതാണെന്നായിരുന്നു അരുണ്‍ നല്‍കിയ മറുപടി. എന്നാല്‍, വിജനമായ സ്ഥലത്തെത്തിയപ്പോൾ ഇയാൾ വാഹനം നിർത്തി പുറത്തിറങ്ങി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ബഹളം വെച്ചാല്‍ സുഹൃത്തുക്കളെ വിളിച്ച് കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്‌തു. പീഡനത്തിനിടെ യുവതിയുടെ വസ്‌ത്രങ്ങള്‍ അഴിച്ചുമാറ്റിയ അരുണ്‍ മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങൾ പകർത്തി. പീഡനത്തിനു ശേഷം ഇയാള്‍ കാറില്‍ രക്ഷപ്പെടുകയും ദൃശ്യങ്ങള്‍ വാട്സാപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി യുവതി പൊലീസിന് ഇമെയിൽ പരാതി നല്‍കിയതോടെയാണ് പ്രതി പിടിയിലായത്. മതിയായ വെരിഫിക്കേഷനില്ലാതെയാണ് ഇയാള്‍ ഡ്രൈവര്‍ ജോലി ഏറ്റെടുത്തതെന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഒല അധികൃതര്‍ക്ക് പൊലീസ് നോട്ടിസ് അയച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article