കോവാക്‌സിന്റെ ഫലപ്രാപ്‌തി ഉറപ്പായിട്ടില്ല, വാക്‌സിൻ എടുക്കുന്നവർക്ക് പ്രത്യേക സമ്മതപത്രം, ബുദ്ധിമുട്ടുണ്ടായാൽ നഷ്ടപരിഹാരം

Webdunia
ശനി, 16 ജനുവരി 2021 (16:51 IST)
കൊവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർത്ത് രാജ്യത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ജനങ്ങളിലെത്തി. അതേസമയം മൂന്നാംഘട്ട ട്രയൽ പൂർത്തിയാക്കാത്ത കോവാക്‌സിൻ എടുക്കുന്നവർക്ക് പ്രത്യേക സമ്മതപത്രം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ക്ലിനിക്കൽ ട്രയലിന്റെ രണ്ടാംഘട്ടത്തിൽ വാക്‌സിന് കൊവിഡിനെതിരെ ആന്റിബോഡികൾ നിർമിക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും മരുന്നിന്റെ ഫലപ്രാപ്‌തി ഉറപ്പായിട്ടില്ലെന്നും ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നുമാണ് സമ്മതപത്രത്തിൽ പറഞ്ഞിരിക്കുന്നത്. വാക്സിനെടുക്കുന്നവർക്ക് എന്തെങ്കിലും ഗുരുതരാവസ്ഥ ഉണ്ടായാൽ  ആരോഗ്യകേന്രത്തിൽ മികച്ച പരിചരണം നൽകുമെന്നും അപകടഘട്ടത്തിൽ നഷ്ടപരിഹാരം നൽകുമെന്നും ഭാരത് ബയോടെക്ക് കൺസെന്റ് ഫോമിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article