കൊവാക്‌സിൻ പരീക്ഷണം ജനങ്ങളിൽ നടത്തരുത്, ഇന്ത്യക്കാർ ഗിനി പന്നികളല്ലെന്ന് കോൺഗ്രസ്

ബുധന്‍, 13 ജനുവരി 2021 (19:54 IST)
ജനുവരി 16 മുതൽ ഇന്ത്യയിൽ നൽകി തുടങ്ങുന്ന രണ്ട് കോവിഡ് -19 വാക്സിനുകളിൽ ഒന്നായ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് നൽകി തുടങ്ങരുതെന്ന് കോൺഗ്രസ്.അടിയന്തിര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകിയതായാണ് ഇന്നലെ വരെ ബിജെപി അവകാശപ്പെട്ടതെന്നും കോൺഗ്രസ് പറയുന്നു.
 
മൂന്നാം ഘട്ട പരീക്ഷണമായി ജനങ്ങൾക്കുള്ള കുത്തിവയ്പ്പിനെ ഉപയോഗിക്കാൻ കഴിയില്ല, ഇന്ത്യക്കാർ ഗിനി പന്നികളല്ല. കോൺഗ്രസ് എംപിയായ മനീഷ് തിവാരി പറഞ്ഞു.ഭാരത് ബയോടെക്കിന്റെ വാക്സിൻ മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാണെന്നും സർക്കാരിന് അതിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുനൽകാൻ കഴിയുമോ എന്നും ചോദിച്ച് ജനുവരി 11 ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനെ ടാഗുചെയ്ത മനീഷ്  തിവാരി  ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ത്യയുടെ തദ്ദേശീയ ഉൽ‌പാദനത്തിന്റെയും, മെഡിക്കൽ ഗവേഷണത്തിലെ കരുത്തിന്റെയും പ്രധാന ഉദാഹരണമായാണ് കേന്ദ്ര സർക്കാർ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍