52 എം എൽ എമാരും മടങ്ങിയെത്തി; എത്തിച്ചത് യുവജനവിഭാഗം നേതാക്കൾ, അജിത് പവാറിനൊപ്പം ഒരു എംഎല്‍എ മാത്രം

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 25 നവം‌ബര്‍ 2019 (10:25 IST)
കാണാതായിരുന്ന അഞ്ച് എംഎല്‍എമാരില്‍ നാല് പേര്‍ കൂടി തിരിച്ചെത്തിയെന്ന് എന്‍സി.പി. എന്‍സിപി യുവജനവിഭാഗം നേതാക്കളാണ് ഇവരെ ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് മടക്കിയെത്തിച്ചത്. അജിത് പവാറിനൊപ്പം ഇപ്പോൾ 1 എം എൽ എ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. 
 
52 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് എന്‍.സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. മഹാരാഷ്ട്രയില്‍ 54 എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. എന്‍.സി.പി വിട്ടുപോയവരില്‍ അധികവും തിരിച്ചെത്തിയതിനാല്‍ സര്‍ക്കാര്‍ രൂപീകരണം ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്നുറപ്പായി.
 
എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപിയിലേക്കു കൂറുമാറിവന്ന പഴയ നേതാക്കളെ ചുമതലപ്പെടുത്തിയതായാണ് സൂചന. എംഎൽഎമാരെ താമസിപ്പിച്ച ഹോട്ടലുകളിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തതോടെ എൻസിപിയും സേനയും എംഎൽഎമാരെ പുതിയ ഹോട്ടലുകളിലേക്ക് മാറ്റി.  

അനുബന്ധ വാര്‍ത്തകള്‍

Next Article