'തന്റെ തന്തയല്ല എന്റെ തന്ത'; മോഹൻ‌ദാസിനോട് ജി സുധാകരന്റെ മകൻ

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 25 നവം‌ബര്‍ 2019 (09:04 IST)
മഹാരാഷ്ട്രയിലെ രാഷ്ട്രീയനീക്കങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലും സമാനമായ സംഭവങ്ങൾ ഉണ്ടാകുമെന്ന് പരിഹസിച്ച് ബിജെപി നേതാവ് ടി.ജി മോഹന്‍ദാസ്. എന്നാൽ, മോഹൻ‌ദാസിനെ പരിഹസിച്ച് മന്ത്രി ജി സുധാകരന്റെ മകൻ നവ്നീതും രംഗത്തെത്തി. ഇതോടെ സംഭവം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. 
 
മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പേടി തട്ടിയിട്ടുണ്ടെന്ന് ഇദ്ദേഹം കുറിച്ച് ട്വിറ്റർ പോസ്റ്റിൽ പറയുന്നു. ഒരുദിവസം നേരം വെളുക്കുമ്പോള്‍ എ.കെ ബാലന്‍ മുഖ്യമന്ത്രിയായി ബി.ജെ.പി മന്ത്രിസഭയുണ്ടാകുമെന്നും അതില്‍ ജി. സുധാകരന്‍ മന്ത്രിയായിരിക്കുമെന്നുമായിരുന്നു മോഹന്‍ദാസ് പറഞ്ഞത്.
 
ഇതിനു നവനീതിന്റെ മറുപടി ഇങ്ങനെ:
 
‘ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ. പക്ഷേ ചെറിയ ഒരു പ്രശ്‌നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍