ഹിന്ദു പിന്തുടർച്ച അവകാശനിയമം: പെൺമക്കൾക്കും തുല്യ അവകാശമെന്ന് സുപ്രീം കോടതി

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2020 (14:04 IST)
ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ച അവകാശ നിയമത്തിൽ നിർണായകവിധിയുമായി സുപ്രീം കോറ്റതി. പാരമ്പര്യ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമാണുള്ളതെന്ന് സുപ്രീം കോടതി പ്രസ്ഥാവിച്ചു. 
 
ഹിന്ദു പിന്തുടർച്ച അവകാശ നിയമപ്രകാരം പെൺമക്കൾ ജീവിതാവസാനം വരെയും തുല്യ അവകാശമുള്ള മക്കൾ തന്നെയാണ്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെയാണ് വിധി. ആൺമക്കൾക്കും പെൺമക്കൾക്കും പാരമ്പര്യസ്വത്തിൽ തുല്യ അവകാശം മാത്രമാണുഌഅത്. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ അവകാശത്തിൽ മാറ്റം ഉണ്ടാകില്ല. 
നേരത്തെ സമാനമായ കേസ് ഡൽഹി ഹൈക്കോടതിയും പരിഗണിച്ചിരുന്നു. എന്നാൽ രണ്ട് അഭിപ്രായങ്ങൾ സുപ്രീംകോടതിയിൽ തന്നെ നിലനിൽക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേസിന്റെ നിയമവശം വിശദമായി പഠിച്ചാണ് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article