സുശാന്ത് സിങിന്റെ മരണം: അന്വേഷണം സിബിഐ‌ക്ക് വിട്ടു

ബുധന്‍, 5 ഓഗസ്റ്റ് 2020 (15:14 IST)
നടൻ സുശാന്ത് സിങിന്റെ മരണം സിബിഐ അന്വേഷിക്കും. ബോളിവുഡ് താരത്തിന്റെ ആത്മഹത്യ സിബിഐയ്‌ക്ക് വിടണമെന്ന ബിഹാ‍ർ സർക്കാരിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതായി സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു.സുശാന്ത് സിംഗ് മരിച്ച് 52 ദിവസം പിന്നിടുമ്പോഴാണ് കേസ് സിബിഐക്ക് വിട്ടത്.സുശാന്തിന്‍റെ അച്ഛൻ പാട്‍ന പൊലീസിൽ നൽകിയ പരാതിയിലുള്ള കേസ് സിബിഐക്ക് വിടാൻ ഇന്നലെയാണ് ബിഹാർ സർക്കാർ ശുപാർശ ചെയ്‌തത്.
 
ആവശ്യം കേന്ദ്രം അംഗീകരിച്ചെന്ന് വ്യക്തമാക്കിയ സൊളീസിറ്റർ ജനറൽ തുഷാർ മേത്ത ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും സുപ്രീംകോടതിയെ അറിയിച്ചു.തനിക്കെതിരെ ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നടി റിയ ചക്രവർത്തിയുടെ ആവശ്യം പരിഗണിക്കവെയാണ് കേന്ദ്രം തീരുമാനം അറിയിച്ചത്.നേരത്തെ മുംബൈ പോലീസിന്റെ അന്വേഷണത്തിൽ തൃപ്‌തരല്ലെന്ന് സുശാന്തിന്റെ അച്ഛൻ വ്യക്തമാക്കിയിരുന്നു.നേരത്തെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍