രാജ്യം കണ്ട ഏറ്റവും വലിയ കോര്‍പറേറ്റ് തട്ടിപ്പായ സത്യം കേസില്‍ സത്യം കംപ്യൂട്ടേഴ്സ് സ്ഥാപകനായ ബി രാമലിംഗ രാജുവിനെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 14 വര്‍ഷത്തേക്ക് വിലക്കി. കേസിലെ രാജുവിന്റെ കൂട്ടാളികളായ നാലുപേരേയും സെബി വിലക്കിയിട്ടുണ്ട്.
രാജുവിന്റെ സഹോദരും സത്യം മാനേജിംഗ് ഡയറക്ടറുമായിരുന്ന ബി. രാമരാജു, ചീഫ് ഫിനാന്‍സ് ഓഫീസറായിരുന്ന വദ്ളമണി ശ്രീനിവാസ്, വൈസ് പ്രസിഡന്റായിരുന്ന ജി. രാമകൃഷ്ണ, ഇന്റേണല്‍ ഓഡിറ്റിംഗ് വിഭാഗം മേധാവിയായിരുന്ന വി.എസ്. പ്രഭാകര ഗുപ്ത എന്നിവര്‍ക്കാണ് സെബിയുടെ വിലക്ക് വീണത്.
ഇവരേല്ലാവരും കൂടി തട്ടിപ്പിലൂടെ നേടിയ പണവും അതിന്റെ പലിശയുമടക്കം 1,849 കോടി രൂപ 45 ദിവസത്തികം സെബിയില്‍ നിക്ഷേപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്പനിയുടെ നിലവിലെ കാഷ്-ബാങ്ക് ബാലന്‍സുകള്‍ യാഥാര്‍ഥ്യമല്ലെന്നും ബാധ്യതകള്‍ കുറച്ചും മറ്റ് വ്യാജ രേഖകള്‍ സൃഷ്ടിച്ചും പെരുപ്പിച്ചതാണെന്നും കുറ്റസമ്മതം ടത്തിക്കൊണ്ട് സത്യം കംപ്യൂട്ടേഴ്സ് ചെയര്‍മാനായിരുന്ന ബി രാമലിംഗ രാജു സെബിക്ക് 2009 ജുവരിയില്‍ ഇ-മെയില്‍ അയച്ചതോടെയാണ് രാജ്യത്തേ ഞെട്ടിച്ച സത്യം കോര്‍പറേറ്റ് തട്ടിപ്പ് വെളിച്ചത്തുവന്നത്.
തുടര്‍ന്ന് സെബി നടത്തിയ അന്വേഷണത്തില്‍ ഓഹരികളില്‍ നിക്ഷേപം നടത്തിയവരെ വഞ്ചിച്ചതായും സാമ്പത്തിക കുറ്റകൃത്യം നടത്തിയതായും കണ്ടെത്തിയിരുന്നു. രാജുവിന്റെ കത്ത് പുറത്തുവന്നതിത്തുടര്‍ന്ന് തട്ടിപ്പ് വെളിച്ചത്തായ 2009 ജുവരി ഏഴു മുതലുള്ള 12 ശതമാനം വാര്‍ഷിക പലിശയാണ് സെബി പിഴയായി ചുമത്തിയിരിക്കുന്നത്.
സത്യത്തിനെ നിക്ഷേപകരുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ ലേലത്തില്‍ വച്ചിരുന്നു. ഈ ലേലത്തിലൂടെ ടെക് മഹീന്ദ്ര സത്യത്തിനെ ഏറ്റെടുത്തു. മഹീന്ദ്ര സത്യം എന്നു പേരു മാറ്റുകയും പിന്നീട് ടെക് മഹീന്ദ്രയില്‍ ലയിപ്പിക്കുകുമായിരുന്നു.