വീട്ടിൽ നിന്നുള്ള ഭക്ഷണം വേണമെന്ന് ചിദംബരം, ജയിലിൽ എല്ലാവർക്കും ഒരേ ഭക്ഷണമെന്ന് കോടതി

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (12:04 IST)
ജയിൽ ഭക്ഷണം കഴിക്കാൻ വയ്യെന്നും വീട്ടില്‍ നിന്നുള്ള ഭക്ഷണം വേണമെന്നും ഇതിനു അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം രംഗത്തെത്തിയിരിന്നു. ഇതിനു മറുപടി നല്‍കി ദില്ലി ഹൈക്കോടതി. ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണമാണെന്ന് കോടതി അറിയിച്ചു. ഐഎന്‍എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ചിദംബരം.
 
വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം ചിദംബരത്തിന് നല്‍കാന്‍ അനുമതി വേണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാൽ, ജയിലിലുള്ള എല്ലാവർക്കും ഒരേ ഭക്ഷണമേ നൽകാൻ സാധിക്കുകയുള്ളു എന്നാണ് കോടതി അറിയിച്ചത്. 
 
അതേസമയം ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ സിബിഐയോട് ദില്ലി ഹൈക്കോടതി സ്റ്റാറ്റസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സെപ്തംബര്‍ 23- നാണ് ഇനി ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article