വാഹനാപകടം: പ്രമുഖ സീരിയല്‍ താരം രചനയ്ക്ക് ദാരുണാന്ത്യം

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (14:41 IST)
മിനി സ്ക്രീന്‍ താരങ്ങളായ രചനയും ജീവനും വാഹനാപകടത്തില്‍ മരിച്ചു. കന്നടയിലെ മഗഡിയിലുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരണത്തിനു കീഴടങ്ങിയത്. മഹാനദി, മധുബാല, ത്രിവേണി സംഗമ എന്നീ സീരിയലുകളില്‍ അഭിനയിച്ച താരമാണ് രചന.
 
നിര്‍ത്തിയിട്ടിരിക്കുന്ന ട്രാക്റ്ററില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിനു കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു.
Next Article