പുതിയ 200 രൂപ നോട്ട് വെള്ളിയാഴ്ച പുറത്തിറക്കും

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (14:36 IST)
രാജ്യത്ത് പുതിയ 200 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കും. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കര്യം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മഹാത്മാ ഗാന്ധി സീരിസിൽപ്പെട്ട ഈ നോട്ടുകൾ റിസർവ് ബാങ്ക് ഗവർണറായ ഊർജിത് പട്ടേലിന്റെ ഒപ്പോടു കൂടിയായിരിക്കും പുറത്തിറങ്ങുക. ആർബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകള്‍ വഴിയും ചില ബാങ്കുകൾ വഴിയുമായിരിക്കും നോട്ടുകൾ പുറത്തിറക്കുകയെന്നാണ് വിവരം.
 
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് ഈ നോട്ടിന്റെ മുഖ്യ ഘടകം. നോട്ടില്‍ പുറകുവശത്തായാണ് സാഞ്ചി സ്തൂപത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. കടും നിറത്തിലുള്ള മഞ്ഞയാണ് നോട്ടിന്റെ അടിസ്ഥാന നിറം. അതോടൊപ്പം പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  
 
Next Article