അയ്യപ്പഭക്തന്‍മാര്‍ക്ക് റെയില്‍വെയുടെ എട്ടിന്റെ പണി ! ട്രെയിന്‍ ടിക്കറ്റിന് 10 മുതല്‍ 30 ശതമാനം വരെ അധികനിരക്ക്

Webdunia
ശനി, 25 നവം‌ബര്‍ 2023 (11:16 IST)
ശബരിമല തീര്‍ത്ഥാടകര്‍ക്കായി റെയില്‍വെ പ്രഖ്യാപിച്ച നാല് ട്രെയിനുകളിലും ഉത്സവ സ്‌പെഷ്യല്‍ നിരക്ക് ഈടാക്കും. നിലവിലെ മെയില്‍-എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് 10 മുതല്‍ 30 ശതമാനം വരെ ഉയര്‍ന്ന നിരക്കായിരിക്കും ഈടാക്കുക. 
 
സെക്കന്റ് ക്ലാസില്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും മറ്റ് ക്ലാസുകളില്‍ അടിസ്ഥാന നിരക്കിന്റെ 30 ശതമാനവും അധികമായി നല്‍കണം. ഫലത്തില്‍ ശബരിമല യാത്രക്കാര്‍ക്ക് ഇരുട്ടടിയാകുന്നതാണ് റെയില്‍വെയുടെ തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article