ലഹരി മരുന്ന് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 11 ഫെബ്രുവരി 2025 (16:06 IST)
ലഹരി മരുന്ന് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കേസിനാസ്പദമായ സംഭവം നടന്നത് 2015 ജനുവരി 30നായിരുന്നു. കടവന്ത്രയിലെ ഫ്‌ലാറ്റില്‍ ഷൈനും നാല് യുവതികളും ചേര്‍ന്ന് കൊക്കൈന്‍ ഉപയോഗിച്ച് സ്‌മോക്ക് പാര്‍ട്ടി നടത്തി എന്നതായിരുന്നു കേസ്.
 
പ്രതികള്‍ക്കായി അഡ്വക്കേറ്റ് രാമന്‍പിള്ളൈ, കെ ആര്‍ വിനോദ്, ടി ഡി റോബിന്‍, പി ജെ പോള്‍സണ്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ജോര്‍ജ് ജോസഫ് ആണ് ഹാജരായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍