പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരസ്യമായി വിമര്‍ശിക്കരുത്; നിര്‍ദ്ദേശം സംഘ്‌പരിവാര്‍ സംഘടനകളുടെ ഭാരവാഹികളുടെ യോഗത്തില്‍

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (16:12 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരസ്യമായി വിമര്‍ശിക്കരുതെന്ന് ആര്‍ എസ് എസ് സംഘ്‌ചാലക് മോഹന്‍ ഭാഗവത്. സംഘ്‌പരിവാര്‍ സംഘടനകളിലെ ഭാരവാഹികളുടെ യോഗത്തിലാണ് ഭാഗവത് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്കിയത്.
 
ഉത്തരാഖണ്ഡിലെയും ഉത്തർപ്രദേശിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഭാരവാഹികളുമടക്കം 236 പേരാണ്​ യോഗത്തിൽ പങ്കെടുത്തത്​.
 
കഴിഞ്ഞദിവസം നടന്ന യോഗത്തിൽ മുതിർന്ന ആർ എസ്​ എസ്​ നേതാക്കൾ, വി എച്ച്​ പി, ബജ്​റംങ്​ദൾ സംഘടനകള്‍ ഉൾപ്പെടെ 33 സംഘ്​പരിവാർ സംഘടനകള്‍ യോഗത്തിൽ പ​ങ്കെടുത്തിരുന്നു​. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും അടുത്ത്​ നടക്കാനിരിക്കു​ന്ന നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും​ യോഗം ചർച്ച ചെയ്​തു.
Next Article