ഗാന്ധിജിയെ വധിച്ചത് ആര്‍ എസ് എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍. അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതിയില്‍ നല്കിയ വിശദീകരണത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് ഒരു സംഘടന എന്ന നിലയില്‍ ആര്‍ എസ് എസിനെ കുറ്റപ്പെടുത്തിയിട്ടില്ല. ആര്‍ എസ് എസുമായി ബന്ധമുള്ള ചിലരാണെന്നാണ് താന്‍ പറഞ്ഞതെന്നും രാഹുല്‍ കോടതിയില്‍ വിശദീകരിച്ചു.
രാഹുലിന്റെ വിശദീകരണം അംഗീകരിച്ച കോടതി കേസ് സെപ്തംബര്‍ ഒന്നിലേക്ക് മാറ്റി. ഗാന്ധിയെ വധിച്ചത് ആര്‍ എസ് എസുകാരാണെന്ന് 2015 മാര്‍ച്ച് ആറിന് നടന്ന റാലിയില്‍ രാഹുല്‍ പ്രസംഗിച്ചത് ചൂണ്ടിക്കാട്ടി ആയിരുന്നു കോടതിയില്‍ പരാതി നല്കിയത്. രാജേഷ് മഹാദേവ് കുന്ദെ ആണ് മഹാരാഷ്‌ട്രയിലെ ഭിവാണ്ഡി മജിസ്ട്രേട് കോടതിയില്‍ പരാതി നല്കിയത്.