സംവരണം മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (16:59 IST)
ന്യൂഡൽഹി: സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി.തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം.
 
സംവരണത്തിനുള്ള അവകാശം മൗലികാമായി കരുതാനാവില്ലെന്ന് ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ക്വാട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെ ഭരണഘടനാ ലംഘനമായി കണക്കാക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
 
തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിൽ ഒബിസി വിദ്യാർഥികൾക്കായി സീറ്റുകൾ നീക്കിവെക്കാതെ മൗലികാവകാശം ലംഘിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് സിപിഐ, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും ചില വ്യക്തികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article