കൊവിഡ് മരണനിരക്ക് ഉയരുന്നു, ചെന്നൈയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന് ഹർജി

വ്യാഴം, 11 ജൂണ്‍ 2020 (13:03 IST)
ചെന്നൈ: ആശങ്കകളുണർത്തി ചെന്നൈയിൽ കൊവിഡ് വ്യാപനനിരക്ക് വർധിച്ചതോടെ ചെന്നൈയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നൈയിലെ അഭിഭാഷകനായ എൻ തമിഴരസു മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ചു.ലോക്ക്ഡൗൺ ഇളവുകൾ നൽകിയ സാഹചര്യത്തിൽ രോഗം കൂടുതൽ പേരിലേക്ക് എത്തുകയാണ് ചെയ്യുന്നത്.രോഗം നിയന്ത്രിക്കണമെങ്കിൽ പ്പോൾ നടപ്പിലാക്കുന്ന ലോക്ഡൗൺ ഇളവുകൾ പിൻവലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.നിലവിൽ 25000ത്തിന് മുകളിൽ കൊവിഡ് രോഗികളാണ് ചെന്നൈയിൽ മാത്രമുള്ളത്.
 
അതേ സമയം തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.നിലവിൽ 36841 കൊവിഡ് രോഗികളാണ് തമിഴ്‌നാട്ടിലുള്ളത്. ഇന്നലെ മാത്രം 1927പേർക്ക് രോഗം സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 19 പേരാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ചെന്നൈയിൽ മാത്രം ഇന്ന് 16 പേരാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 326 ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍