തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചവരെ തടഞ്ഞു, പെണ്‍കുട്ടിയുടെ കാതുകളും വിരലുകളും മുറിച്ചെടുത്തു!

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (07:49 IST)
തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചവരെ ശക്തമായ രീതിയില്‍ എതിര്‍ത്ത പെണ്‍കുട്ടിക്ക് നേരെ ക്രൂരപീഡനം. അഹമ്മദാബാദില്‍ സ്വകാര്യ കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥിനിയായ വിലാഷ് വഗേല എന്ന ഇരുപത്തൊന്നുകാരിക്കാണ് ആക്രമത്തില്‍ ഗുരുതര പരുക്കേറ്റത്.
 
ക്ലാസ് കഴിഞ്ഞതിനുശേഷം റോഡിലൂടെ നടന്നുപോവുകയായിരുന്നു വിലാഷ്. അതിനിടെ കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, യുവതി ശക്തമായി എതിര്‍ത്തു. ഇതിനിടയില്‍ സംഘര്‍ഷത്തിനിടെയില്‍ അക്രമികള്‍ വിദ്യാര്‍ത്ഥിനിയുടെ കാതുകള്‍ മുറിച്ചെടുത്തു. 
 
അതോടൊപ്പം, അക്രമികള്‍ പെണ്‍കുട്ടിയുടെ ശിരോചര്‍മ്മത്തോടു കൂടി തലമുടി പറിച്ചെടുക്കുകയും കൈവിരലുകളും മുറിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയും സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു.
 
അതീവ ഗുരുതരാവസ്ഥയിലായ യുവതി ഇപ്പോള്‍ അഹമ്മദാബാദ് വിഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article