ഭർത്താവും സഹോദരനും ചേർന്ന് യുവതിയെ കൊലപ്പെടുത്തി; മൃതദേഹം കാമുകന്റെ വീടിനു മുന്നിൽ ഉപേക്ഷിച്ചു
പരപുരുഷബന്ധം ആരോപിച്ച് യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാമലി ജില്ലയിലെ ഖേരാകുർതൻ ഗ്രാമത്തിലായിരുന്നു സംഭവം.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഗ്രാമത്തെ നടുക്കിയ കൊലപാതകം നടന്നത്. യുവതിക്ക് കാമുകനുണ്ടെന്നും ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നും ഭര്‍ത്താവ് ആരോപിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.
കൊല നടന്ന ദിവസവും യുവതിയുടെ ബന്ധം സംബന്ധിച്ച കാര്യത്തില്‍ വഴക്ക് ഉണ്ടായി. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് സഹോദരനുമൊപ്പം ചേര്‍ന്ന് കൊല നടത്തിയത്.